മുൾക്കിരീടമിതെന്തിനു നൽകി
മുള്‍ക്കിരീടമിതെന്തിനു നല്കീ
സ്വര്‍ഗസ്ഥനായ പിതാവേ - എനിക്കീ
മുള്‍ക്കിരീടമിതെന്തിനു നല്കീ
സ്വര്‍ഗസ്ഥനായ പിതാവേ
എന്റെ വേദന മായ്ക്കാന്‍ അങ്ങിതു
പണ്ട് ശിരസ്സിലണിഞ്ഞില്ലേ (2)
എന്റെ പാപം തീര്‍ക്കാന്‍ തിരുമെയ് -
നൊമ്പരം കൊണ്ടു പിടഞ്ഞില്ലേ
നൊമ്പരം കൊണ്ടു പിടഞ്ഞില്ലേ
മുള്‍ക്കിരീടമിതെന്തിനു നല്കീ
സ്വര്‍ഗസ്ഥനായ പിതാവേ
കണ്ണുനീരാല്‍ കഴുകാം - ഞാനീ
കാല്‍വരി ചൂടിയ കാലടികള്‍ (2)
എന്നാത്മാവിലെ മെഴുകുതിരികള്‍
എരിഞ്ഞു തീരാറായല്ലോ
എന്നെ വിളിക്കാറായില്ലേ
മുള്‍ക്കിരീടമിതെന്തിനു നല്കീ
സ്വര്‍ഗസ്ഥനായ പിതാവേ - എനിക്കീ
മുള്‍ക്കിരീടമിതെന്തിനു നല്കീ
സ്വര്‍ഗസ്ഥനായ പിതാവേ (2)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Mulkkireedamithenthinu nalki
Additional Info
ഗാനശാഖ: