മനസ്സമ്മതം തന്നാട്ടെ

 

മനസ്സമ്മതം തന്നാട്ടെ 
മധുരം കിള്ളിത്തന്നാട്ടെ 
മധുരപ്പതിനേഴുകാരീ 
വിരുന്നുകാരീ വിരുന്നുകാരി
(മനസ്സമ്മതം... )

മനസ്സമ്മതം തന്നാട്ടെ 
മധുരം കിള്ളിത്തന്നാട്ടെ 
മനസ്സിന്റെ പന്തലിലെ 
വിരുന്നുകാരാ വിരുന്നുകാരാ 
(മനസ്സമ്മതം.... )

കരിമ്പിന്റെ നാട്ടിലെ കല്യാണവീട്ടിലെ 
കളിച്ചിരി മാറാത്ത കാട്ടുതത്തയാണ് നീ (2)
കാണാക്കൊമ്പില്‍ കൂടുണ്ടാക്കിയ 
കാട്ടുതത്തയല്ല ഞാന്‍ 
കണ്ടത് കണ്ടത് കൊത്തി നടക്കും 
കാവളം കിളിയല്ല ഞാന്‍
(മനസ്സമ്മതം... )

കണ്ണാടിക്കൂട്ടിനുള്ളില്‍ 
കണ്ണെറിഞ്ഞു നിന്നു നീ 
കിരുകിരെ മേലാകെ കുളിര് 
കോരിത്തന്നു നീ 
(കണ്ണാടി...  )

പിന്നെ നമ്മള്‍ കാണാത്ത -
പൊന്‍ കിനാവുകളില്ല 
കൈവളകള്‍ കിലുങ്ങാത്ത
കനക രാത്രികളില്ല

മനസ്സമ്മതം തന്നാട്ടെ 
മധുരം കിള്ളിത്തന്നാട്ടെ 
മധുരപ്പതിനേഴുകാരീ 
വിരുന്നുകാരീ വിരുന്നുകാരി

മനസ്സമ്മതം തന്നാട്ടെ 
മധുരം കിള്ളിത്തന്നാട്ടെ 
മനസ്സിന്റെ പന്തലിലെ 
വിരുന്നുകാരാ വിരുന്നുകാരാ 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Manassammatham thannaatte

Additional Info

അനുബന്ധവർത്തമാനം