ഓമനക്കൈയ്യിൽ ഒലിവിലക്കൊമ്പുമായ്

 

ഓമനക്കയ്യിലൊലീവിലക്കൊമ്പുമായ്
ഓശാനപ്പെരുന്നാളു വന്നൂ
ഓശാനപ്പെരുന്നാളു വന്നൂ
(ഓമന...)

കുരിശു വരയ്ക്കുമ്പോൾ 
കുമ്പസാരിയ്ക്കുമ്പോൾ
കുർബാന കൈക്കൊള്ളുമ്പോൾ (2)
കരളിൽ കനലിരുന്നെരിയുമ്പോൾ - എങ്ങിനെ
കരയാതിരുന്നീടും ഞാൻ-എങ്ങിനെ
കരയാതിരുന്നീടും ഞാൻ
(ഓമന...)

പണ്ടൊക്കെ ഞങ്ങൾ ഒരു കുടക്കീഴിലെ
പള്ളിയിൽ പോകാറുള്ളു (2)
എന്തു പറഞ്ഞാലും എത്ര കരഞ്ഞാലും
ഇന്നും പിണക്കമേ ഉള്ളൂ (2)

പരിശുദ്ധ കന്യാമറിയമേ..
പരിശുദ്ധ കന്യാമറിയമേ - എന്നിലെ
മുറിവുണങ്ങീടുകയില്ലേ
നിത്യദുഃഖങ്ങൾ സഹിക്കാനെനിക്കിനി
ശക്തി തരികയില്ലേ - അമ്മേ
ശക്തി തരികയില്ലേ

ഓമനക്കയ്യിലൊലീവിലക്കൊമ്പുമായ്
ഓശാനപ്പെരുന്നാളു വന്നൂ
ഓശാനപ്പെരുന്നാളു വന്നൂ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Omanakkaiyil

Additional Info