ദയാപരനായ കർത്താവേ

 

ദയാപരനായ കർത്താവേ
ഈയാത്മാവിനു കൂട്ടായിരിക്കേണമേ

മണ്ണിനോടു യാത്ര പറഞ്ഞു
മക്കളെ വിട്ടു പിരിഞ്ഞു
മാനത്തുയർന്ന മാടപ്രാവിനി
മടങ്ങിയെത്തുകയില്ലാ
മടങ്ങിയെത്തുകയില്ലാ
(മണ്ണിനോടു... )

ദയാപരനായ കർത്താവേ
ഈയാത്മാവിനു കൂട്ടായിരിക്കേണമേ

ത്യാഗത്തിൻ ബലി പീഠത്തിൽ
തകർന്നു വീണൊരു ജീവിതം (2)
മിന്നും മാലയും കെട്ടിയ കൈകൾ
തല്ലിയുടച്ചൊരു ജീവിതം (2)

ദയാപരനായ കർത്താവേ
ഈയാത്മാവിനു കൂട്ടായിരിക്കേണമേ

മാലാഖമാർ കയറിച്ചെല്ലാൻ
മടികാണിക്കുമിടങ്ങളിൽ
പാപത്തിന്റെ മുഖം മൂടിയുമായ്
പാഞ്ഞു വരുന്നൂ ചെകുത്താന്മാർ

ദയാപരനായ കർത്താവേ
ഈയാത്മാവിനു കൂട്ടായിരിക്കേണമേ

താലോലിച്ചു വളർത്തിയെടുത്തൊരീ -
തങ്കക്കുടങ്ങൾക്കാരുണ്ട് (2)
അവരുടെയന്തിമചുംബംനമല്ലേ
അമ്മേ കണ്ണു തുറക്കൂല്ലേ (2)

ദയാപരനായ കർത്താവേ
ഈയാത്മാവിനു കൂട്ടായിരിക്കേണമേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Dayaparanaya karthave