ആനന്ദക്കണിയേ
ആനന്ദക്കണിയേ വാനിന്മണിയേ
ആടുവതെന്തേ പാടുവതെന്തേ (2)
മാനത്തു നീ തനിയേ (2)
(ആനന്ദക്കണിയേ. . . )
ജീവിതമാശാവനിയിൽ നിന്നെയും തേടി ഞാൻ (2)
കൊണ്ടുവന്നതീപ്പൂമാലാ
വാങ്ങിയാലുമിതു വാടിടാതെ (2)
മധുരഗായകനേ....വാ (2)
മലർമാസഹാസമേ മധുവിലാസമേ
മാനസത്തേൻ കനിയെ (2)
(ആനന്ദക്കണിയേ. . . )
ഗഗനവീഥിയിൽ ഇളവില്ലാതെ (2)
അലയുവതെന്തിനു തുണയില്ലാതെ
പോരു നീ പാരിതിൽ (2)
ഇണയായി തുണയായി ഒരു മനമായി
ചേരുക നാമേ മാറാതെ (2)
പാടുവാൻ മധുരവീണ മീട്ടി (2)
ഹൃദയനായകനേ വാ (2)
മലർമാസഹാസമേ മധുവിലാസമേ
മാനസത്തേൻകനിയേ (2)
(ആനന്ദക്കണിയേ. . . )
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Aanandakkaniye
Additional Info
ഗാനശാഖ: