ലതാ മങ്കേഷ്ക്കർ

Latha Mankeshkar
Date of Birth: 
Friday, 28 September, 1928
Date of Death: 
Sunday, 6 February, 2022
ആലപിച്ച ഗാനങ്ങൾ: 2

 

മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടനും സംഗീതജ്ഞനുമായ പണ്ഡിറ്റ് ദീനാനാഥ് മങ്കേഷ്കറിന്റെയും ശുദ്ധമതിയുടെയും മകളായി 1929ല്‍ ജനിച്ചു. യഥാര്‍ത്ഥ പേര് ഹേമ. അച്ഛന്‍ വിളിച്ചിരുന്നത് ഹേമ എന്നാണ്. സ്കൂളില്‍ പഠിച്ചിട്ടില്ല. അച്ഛനില്‍നിന്ന് സംഗീതം അഭ്യസിച്ചു. പതിനൊന്നാം വയസ്സില്‍ നാരദന്റെ വേഷം അഭിനയിച്ച് നാടകരംഗത്തെത്തി. 1935ല്‍ ലത അഭിനയിച്ചിരുന്ന മെല്‍വന്തര സംഗീതനാടക മണ്ഡലം അടച്ചുപൂട്ടി. 1994ല്‍ അച്ഛന്‍ മരിച്ചു.

അച്ഛന്‍ മരിച്ച എട്ടാം ദിവസം 'പഹിലി മംഗളാഗൌര്‍' എന്ന മറാത്തി സിനിമയില്‍ അഭിനയിക്കാന്‍ അവസരമ ലഭിച്ചു. കിട്ടിഹാസന്‍ എന്ന ചിത്രത്തില്‍ ഒരു പാട്ട് റെക്കോഡ് ചെയ്തെങ്കിലും ആ ഗാനം ഉപയോഗിച്ചില്ല. 'പഹിലി ഗംഗളാ ഗൌറാ'ണ് ആദ്യം പാടി റിലീസായ ചിത്രം. തുടര്‍ന്ന് വിനായകറാവുവിന്റെ കമ്പനിയില്‍ ജോലിക്ക് ചേര്‍ന്നു. മൂന്ന് അനുജത്തിമാരും അമ്മയും ഉള്‍പ്പെടുന്ന കുടുംബത്തിന്റെ ചുമതല ലതയ്ക്കായിരുന്നു. 'ഗജഭൌ' എന്ന ചിത്രത്തിലാണ് ആദ്യമായി ഹിന്ദിയില്‍ പാടിയത്. ഈ ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്തു. അമാനത് അലിഖാന്റെ കീഴില്‍ കൂടുതല്‍ സംഗീതം അഭ്യസിച്ചു. ഉസ്താദ് അമാനത് ഖാന്‍ ദേവസ്വാലേ, പണ്ഡിറ്റ് തുളസീദാസ് ശര്‍മ്മ എന്നിവരുടെ ശിക്ഷണത്തിലും പഠിച്ചു. 1945ല്‍ നൂര്‍ജഹാനോടൊപ്പം ലതയും അനുജത്തി ആശാ ബോസ്ലെയും അഭിനയിച്ചു. ലത രണ്ടുപേര്‍ക്കുവേണ്ടിയും പാടിയിട്ടുണ്ട്. നൌഷാദിന്റെ അന്ദാസിനുവേണ്ടി പാടിയതോടെയാണ് ലത ശ്രദ്ധേയയായത്.
 

ഇരുപതു ഭാഷകളിലായി മുപ്പതിനായിരത്തിലേറെ ഗാനങ്ങള്‍ പാടിയ ഭാരതത്തിന്റെ വാനമ്പാടി ലതാമങ്കേഷ്കര്‍ നെല്ല് എന്ന ചിത്രത്തിലെ സൂപ്പര്‍ഹിറ്റ് ഗാനമായ കദളീ ചെങ്കദളി പാടിയാണ് മലയാളത്തിലെത്തിയത്. ബംഗാള്‍, അസം, ഗോവ, ഗുജറാത്ത്, മഹാരാഷ്ട്ര, കേരളം എന്നിവിടങ്ങളിലെല്ലാം നാടന്‍സംഗീതത്തിന്റെ മാധുര്യം കൊണ്ടുവന്നത് ലതയാണ്. ആരി ആ നന്ദിയാ, മധുമതയിലെ ആജാരേ പര്‍ദേശി, പരഖിലെ ഓ സജ്നാ തുടങ്ങിയ സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ പാടിയിട്ടുണ്ട്. എട്ട് ചിത്രങ്ങളില്‍ അഭിനയിക്കുകയും അഞ്ച് ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കുകയും മൂന്ന് ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്തു. 1969ല്‍ പത്മഭൂഷണും '99ല്‍ പത്മവിഭൂഷണും ലഭിച്ചു. ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റി ഉള്‍പ്പെടെ ആറ് സര്‍വകലാശാലകള്‍ ഹോണററി ഡോക്ടറേറ്റ് നല്‍കി. ഭാരതരത്നം പുരസ്കാരവും നേടി.