മലര്‍തോറും മന്ദഹാസം

മലര്‍തോറും മന്ദഹാസം വിരിയുന്നതെന്തിനാവാം
പിരിയാതെയെന്നും വാഴാന്‍ നമ്മോടോതിടുന്നതാവാം (2)

ഹൃദയം പകര്‍ന്നു തമ്മില്‍ കഥകള്‍ പറഞ്ഞു നില്‍ക്കും
പുതുപൂക്കള്‍ നമ്മെനോക്കി പുളകത്തില്‍ മുങ്ങിടുന്നു
അനുരാഗവായ്പ്പുകാണ്മാന്‍ അവയും കൊതിക്കയാവാം
പിരിയാതെയെന്നും വാഴാന്‍ നമ്മോടോതിടുന്നതാവാം
മലര്‍തോറും മന്ദഹാസം വിരിയുന്നതെന്തിനാവാം
പിരിയാതെയെന്നും വാഴാന്‍ നമ്മോടോതിടുന്നതാവാം

ആടുന്നു മാമരങ്ങള്‍ പാടുന്നു കോകിലങ്ങള്‍ (2)
ആലോലകാന്തിയാര്‍ന്നു നില്‍പ്പൂ ചരാചരങ്ങള്‍ (2)
ലോകത്തിനിത്രയേറെ ആനന്ദമെന്തിനാവാം
പിരിയാതെയെന്നും വാഴാന്‍ നമ്മോടോതിടുന്നതാവാം
മലര്‍തോറും മന്ദഹാസം വിരിയുന്നതെന്തിനാവാം
പിരിയാതെയെന്നും വാഴാന്‍ നമ്മോടോതിടുന്നതാവാം

അണയാതെ കത്തിനില്‍ക്കും അമലാനുരാഗദീപം
അരുളുന്നതാണു പാരില്‍ ഹൃദയത്തിനീ പ്രകാശം
അതു നാം പകര്‍ത്തുവാനായ് അവയും കൊതിക്കയാവാം
പിരിയാതെയെന്നും വാഴാന്‍ നമ്മോടോതിടുന്നതാവാം
മലര്‍തോറും മന്ദഹാസം വിരിയുന്നതെന്തിനാവാം
പിരിയാതെയെന്നും വാഴാന്‍ നമ്മോടോതിടുന്നതാവാം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Malarthorum mandahaasam

Additional Info

Year: 
1957
Lyrics Genre: 

അനുബന്ധവർത്തമാനം