ചപലം ചപലം

 

ചപലം ചപലം ചപലമനം
കടിഞ്ഞാണുവിട്ടുനിൻപിറകേ
പായുതേ പായുതേ പായുതേ-ഹാ
കടിഞ്ഞാണു വിട്ടു നിൻ പിറകേ
പായുതേ പായുതേ പായുതേ 

മാനസം കവർന്നു നീ മാറിമാറിപ്പോകയോ
പാവമിങ്ങു ഞാനിനി നീറിനീറിവാഴ്കയോ (2)
എന്തിനിനിയീവിധം ആശയറ്റ ജീവിതം (2)
എൻകിനാക്കളൊക്കെ തകർന്നു പോയ്
തകർന്നു പോയ് തകർന്നുപോയ്
(ചപലം. . . )

പ്രേമമെന്നു കേട്ടു ഞാനാഗ്രഹിച്ചുപോയ് വൃഥാ
ഹാ മാഞ്ഞുപോകയായ് കണ്ണുനീരിലെൻ കഥ
ഇനിയൊന്നും കാര്യമില്ല പാരിലെനിക്കാരുമില്ല (2)
പ്രാണനാഥനെന്നെ മറന്നുപോയ്
മറന്നുപോയ് മറന്നുപോയ്
(ചപലം. . . )

പുഞ്ചിരിച്ചു കാട്ടിയെന്നെ എന്തിനാത്മനായകാ (2)
വഞ്ചനയിലാഴ്ത്തിയിട്ടു പോയതെങ്ങു ഗായകാ (2)
വിശ്വസിച്ച തെറ്റിനായ് വേദനയ്ക്കു പാത്രമായ് (2)
വിശ്വമെനിക്കാകെയിരുണ്ടുപോയ്
(ചപലം. . . )

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Chapalam chapalam

Additional Info

അനുബന്ധവർത്തമാനം