അടി തൊട്ട് മുടിയോളം
Music:
Lyricist:
Singer:
Raaga:
Film/album:
അടിതൊട്ടു മുടിയോളം ഉടല്‍കണ്ടു കൈതൊഴാൻ
പതിനെട്ടുപടി കേറി വരുന്നേൻ അയ്യപ്പാ സ്വാമി അയ്യപ്പാ
സംഘം: അയ്യപ്പാ സ്വാമി അയ്യപ്പാ
അഖിലവേദപ്പൊരുളാം അയ്യനെക്കാണാൻ
അവശരായ്, ആര്‍ത്തരായ്,
വന്നവര്‍ ഞങ്ങൾ അയ്യപ്പാ സ്വാമി അയ്യപ്പാ
സംഘം: അയ്യപ്പാ സ്വാമി അയ്യപ്പാ
കരുണതൻ കരകാണാക്കടലാം നേത്രവും
നവരത്നഹാരങ്ങളിളകും ഗളവും
ചിന്മുദ്രകാട്ടുന്ന പല്ലവപാണിയും
നിന്തിരുവടിയും ശരണം പൊന്നയ്യപ്പാ
സംഘം: ശരണം പൊന്നയ്യപ്പാ
കനകരത്നഭൂഷിത കോടീരഭംഗിയും
കമനീയനിടിലവും കസ്തൂരിക്കുറിയും
കുടിലകുന്തളവും വരമന്ദഹാസവും ശരണം പൊന്നയ്യപ്പാ
സമ്ഘം:ശരണം പൊന്നയ്യപ്പാ
(അടിതൊട്ടു.....)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Adi thottu
Additional Info
ഗാനശാഖ: