ജീവപ്രപഞ്ചത്തിൻ

ജീവപ്രപഞ്ചത്തിനാധാരമൂർത്തിയാം

ശ്രീധർമ്മശാസ്താവേ...

നാളു തോറും അങ്ങയുടെ ചേവടിയിൽ പൂജ ചെയ്താ

നാമമന്ത്രോച്ചാരണത്തിനനുവദിക്കൂ.. (ജീവപ്രപഞ്ചത്തിന് )

 

മണ്ഡലവ്രതവുമായി ഇരുമുടിക്കെട്ടുമായി അയ്യപ്പസന്നിധാനമണഞ്ഞിടുമ്പോൾ... അവിടുത്തെ കരുണയിൽ...

കരുണതൻ ചൈതന്യത്തിൽ...

ആശ്രിതർ ഞങ്ങൾക്കകമുണർന്നിടട്ടെ...

(ജീവപ്രപഞ്ചത്തിന്)

 

പരമപദം തേടും ഭക്തജനങ്ങൾ ഞങ്ങൾ പതിനെട്ടാംപടിയേറി തൊഴുതുനിൽക്കേ തിരുവുടൽദർശനത്തിലതിനുടെ നിർവൃതിയിൽ ഒരു ജന്മസാഫല്യത്താലനുഗ്രഹിക്കു...

(ജീവപ്രപഞ്ചത്തിന്)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Jeevaprapanchathin

Additional Info

അനുബന്ധവർത്തമാനം