സന്നിധാനം ദിവ്യസന്നിധാ‍നം

സന്നിധാനം ദിവ്യസന്നിധാനം
ശ്രീശബരീശ്വര സന്നിധാനം
മന്നില്‍ പിറന്നവരെല്ലാരുമൊന്നെന്ന്
മന്ത്രമുണര്‍ത്തുന്ന സന്നിധാനം
സന്നിധാനം

ഉച്ചനീചത്വങ്ങളില്ലാത്തതാം സമ
സ്വച്ഛമനോജ്ഞമാം സന്നിധാനം
പുണ്യപാപങ്ങൾ ഒരുമിച്ച് കണ്ണുനീര്‍
കുമ്പിളുമായെത്തും സന്നിധാനം

അഞ്ജലീമൊട്ടുകൾ നീട്ടിനില്‍ക്കും ഭക്ത
മഞ്ജരിചൂടുന്ന സന്നിധാനം
അഞ്ജനക്കുന്നിനെ പൊന്മുടി ചൂടിയ്ക്കും
അയ്യപ്പസ്വാമിതൻ സന്നിധാനം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Sannidhanam divya sannidhanam