പൊന്നമ്പലഗോപുരനട

പൊന്നമ്പലഗോപുരനട കൊട്ടിത്തുറന്നു ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ...

 

പൊന്നമ്പലഗോപുരനട കൊട്ടിത്തുറന്നു കോടി കോടി കാഞ്ചനമലർ പൊട്ടിവിരിഞ്ഞു കർപ്പൂരദീപധൂപമാല പരന്നൂ... ചിൽപുരുഷൻ അയ്യപ്പനെ ഇന്നു ഞാൻ കണ്ടു ഇന്നു ഞാൻ കണ്ടു....

 

ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ ദുരിതതാപശാന്തി വേഗം തരണമയ്യപ്പാ..

 

സ്വാമീ ശരണമയ്യപ്പാ...

 

കരിമുകിലിന്നാടചുറ്റി കാലമാം ഭക്തൻ ഇരവും പകലും ആച്ചുമലിൽ ഇരുമുടിക്കെട്ടായ് കിളിനിരയും കാറ്റുമൊത്തു ശരണം വിളിക്കേ ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ കിളിനിരയും കാറ്റുമൊത്തു ശരണംവിളിക്കേ ചിരി ചൊരിയും അയ്യപ്പനെ ഇന്നു ഞാൻ കണ്ടു ഇന്നു ഞാൻ കണ്ടു...

 

ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ എരിയപാപക്കടൽ കടത്താൻ വരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ...

 

കല്ലും മുള്ളും കാലുകൾക്ക് മുല്ലമലരായ് പൊള്ളും വെയിൽ ഉടലുകൾക്ക് പൂമ്പൊടിയായ് കൊടിയ പാപമലകയറാൻ കൈപിടിച്ചോ നാം ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ കൊടിയ പാപമലകയറാൻ കൈപിടിച്ചോ നാം അഖിലബാന്ധവൻ അയ്യനെ ഇന്നു ഞാൻ കണ്ടു ഇന്നു ഞാൻ കണ്ടു...

 

ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ മനുജദുരിതമൂലിക നിൻ ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ...

 

വരികൾ ചേർത്തത്. മധുസൂദനൻ നായർ എസ് 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
10
Average: 10 (1 vote)
Ponnambalagopuranada

Additional Info

അനുബന്ധവർത്തമാനം