മല്ലികപ്പൂ പൊട്ടു തൊട്ട്
ആ..ആ..ആ
മല്ലികപ്പൂ പൊട്ടുതൊട്ട് അല്ലിവെയിൽ ചില്ലണിഞ്ഞ്
അന്തി നിലാ പന്തലിലെ മുന്തിരിത്തേൻ മുത്തണിഞ്ഞ്
കുറുകുഴൽ കിളി കുറുകവെ
കുളിരുരുകവെ കഥപറയവെ
മധുചന്ദ്രലേഖയായ് വരവായി ചാരെ നീ
(മല്ലികപ്പൂ)
മയക്കത്തിലോ പെണ്ൺ മയക്കത്തിലോ
മായാ ദ്വീപിനക്കരയോ
വിളിച്ചുണർത്തും നിന്നെ വിളിച്ചുണർത്തും
കാണാകാറ്റ് കൈ വിരലാൽ
പരിഭവമൊരു പാട്ടാകും സ്വരമണിയുടെ മുത്താകും
ആദ്യ രാത്രിയിൽ ആതിരേ നിൻ മോതിരമാവും ഞാൻ
(മല്ലികപ്പൂ)
കുറിവരച്ചും പട്ടു കുടഞ്ഞുടുത്തും
താഴം പൂക്കൾ മെടഞ്ഞണിഞ്ഞും
കവിൾ തുടുത്തും കണ്ണിൽ കനവുദിച്ചും
കാവൽ തുമ്പി പറന്നുയർന്നും
ഉഷസ്സുണരുമൊരാരാമം കസവണിയുമൊരാകാശം
നിന്റെ ഗാനമൊരിന്ദ്രനീലപൂവിതളായ് പൊഴിയും
(മല്ലികപ്പൂ)
ഹിമഗിരി തനയെ ഹേമലതെ
അംബ ഈശ്വരി ശ്രീ ലളിതെ മാമവ
ഹിമഗിരി തനയെ ഹേമലതെ
നി സസ നി സസ നിധ നി സസ
നി സസ നിധ പ സസ നി സസ
നിധ പ സസ നി സസ നിധ
മല്ലികപ്പൂ പൊട്ട് തൊട്ട് അല്ലിവയൽ ചില്ലണിഞ്ഞ്