മനസ്സിൽ വിരിയുന്ന മലരാണു
മനസ്സിൽ വിരിയുന്ന മലരാണ് സ്നേഹം
ആ...ആ...ആ...
മനസ്സിൽ വിരിയുന്ന മലരാണ് സ്നേഹം
ആ മലരിൽ നിറയുന്ന മധുവാണ് സ്നേഹം(മനസ്സിൽ)
നുണപോലെതോന്നുന്ന നേരാണ് സ്നേഹം
ഓർക്കുവാൻ സുഖമുള്ള നോവാണ് സ്നേഹം
(മനസ്സിൽ..)
വലതുകാൽ വെച്ചെന്റെ ജീവിതവനിയിൽ
വിരുന്നുവന്ന വസന്തം നീ
ചിരിതൂകിയെന്നും ചാരത്തുനിന്നു
ചൊരിഞ്ഞുതന്നു മരന്ദം നീ
തനു തംബുരുവാവുന്നു സിര തന്ത്രികളാവുന്നു
നറുതേൻശ്രുതി ചേരുന്നു
പുതിയൊരു പല്ലവിയാവുന്നു
ഓ മന്ദാരമലരാണെൻ മഞ്ജുമുഖി
(മനസ്സിൽ)
മാനത്തുനിന്നും മണിമുകിൽമഞ്ചലിൽ
താഴത്തുവന്നൊരു താരകം നീ
മാണിക്യവീണയിൽ കിന്നരകന്യകൾ
മീട്ടിയ മോഹന രാഗം നീ
ഞാനൊരുപൂ ചോദിച്ചാൽ നീയൊരു പൂവനമാകുന്നു
ഞാൻ മധുരം മോഹിച്ചാൽ നീയൊരു മധുമഴയാവുന്നു
ഓ ആതിരകുളിരാണെൻ ആത്മസഖീ
(മനസിൽ)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Manasil viriyunna malaraanu
Additional Info
ഗാനശാഖ: