എന്തോരം പയ്യാരം

എന്തോരം പയ്യാരം പുന്നാരം ഇന്നേരം
കണ്ണാലെ ഉള്ളാലെ പിന്നാലെ പെണ്ണാളെ
എമ്പാടും നിറയണ് മധുരം
ഉണ്ണേണ്ടിന്നില വേണ്ട
എങ്ങെങ്ങോ പായും മനമേ
എന്തിന്നീ മറിമായം
കിനാവോ നേരോ മുന്നിൽ
പൂപ്പന്തൽ മേയുന്നൂ

കാണാതെ നീ കാണുന്നുവോ
മിണ്ടാതെ നാം മിണ്ടുന്നുവോ
നേരേവരും നേരങ്ങളിൽ
ആരാരുമേ അല്ലാതെയോ
നീയരികെ ആരാമം
നെഞ്ചിലൊരു പൂക്കാലം
ഇന്നുവരെ ഇല്ലായിങ്ങനെ മോഹചാഞ്ചാട്ടം
കാതിലൊരു തേനിമ്പം
ഈ മധുര സല്ലാപം
കാറ്റലയുമേതോ 
പ്രേമചിന്തോ മൂളുന്നു
ഇതെന്തേ എങ്ങെങ്ങും
നിറങ്ങൾ പെയ്യുന്നോ
കിനാവോ നേരോ മുന്നിൽ
പൂപ്പന്തൽ മേയുന്നൂ

എന്തോരം പയ്യാരം പുന്നാരം ഇന്നേരം
കണ്ണാലെ ഉള്ളാലെ പിന്നാലെ പെണ്ണാളെ
എമ്പാടും നിറയണ് മധുരം
ഉണ്ണേണ്ടിന്നില വേണ്ട
എങ്ങെങ്ങോ പായും മനമേ
എന്തിന്നീ മറിമായം
കിനാവോ നേരോ മുന്നിൽ
പൂപ്പന്തൽ മേയുന്നൂ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Enthoram payyaram