കുചേലമോക്ഷം പോലെ

കുചേലമോക്ഷം പോലെ എനിക്കൊരു കുബേരനാകാൻ കഴിഞ്ഞാൽ
പട്ടണത്തിൻ നടുക്കു ഞാൻ കെട്ടിയുയർത്തും 
പത്തുനിലമാളിക മണിമാളിക
കുചേലമോക്ഷം പോലെ എനിക്കൊരു കുബേരനാകാൻ കഴിഞ്ഞാൽ..
കുബേരനാകാൻ കഴിഞ്ഞാൽ

ഇഡ്ഡലി സാമ്പാറ് ചിക്കൻ ബിരിയാണി പത്തിരി പ്രാവിറച്ചി വെച്ചൊരുക്കി 
ഉച്ചയ്ക്കും വൈകീട്ടും പന്തലിലിരുത്തി
മൃഷ്ടാന്നഭോജനം നൽകും ഞാൻ
നാട്ടുകാർക്ക്‌ മൃഷ്ടാന്നഭോജനം 
നൽകും ഞാൻ
കുചേലമോക്ഷം പോലെ എനിക്കൊരു കുബേരനാകാൻ കഴിഞ്ഞാൽ..
കുബേരനാകാൻ കഴിഞ്ഞാൽ

ബീച്ചിന്റെ തീരത്തു ഫാക്ടറി വെയ്ക്കും
ഫോറിൻ മാർക്കറ്റിൽ ബിസിനസ്സും ഞാൻ തുടങ്ങും
ഇമ്പാലാകാറിൽ ഞാൻ വന്നിറങ്ങും
എന്റെ മുൻപിലാ ശിശുപാലൻ വണങ്ങിനിൽക്കും
മുൻപിലാ ശിശുപാലൻ വണങ്ങി നിൽക്കും
കുചേലമോക്ഷം പോലെ എനിക്കൊരു കുബേരനാകാൻ കഴിഞ്ഞാൽ..
കുബേരനാകാൻ കഴിഞ്ഞാൽ

പൊന്നിൽ കുളിപ്പിച്ചു 
പട്ടിൽ പൊതിഞ്ഞെന്റെ 
പെൺമക്കൾ നാലിനും കല്ല്യാണം
ആഘോഷവാദ്യമോടലങ്കാരമോടെ ആർഭാട മഹോൽസവകല്ല്യാണം

കുചേലമോക്ഷം പോലെ എനിക്കൊരു കുബേരനാകാൻ കഴിഞ്ഞാൽ
പട്ടണത്തിൻ നടുക്കു ഞാൻ കെട്ടിയുയർത്തും 
പത്തുനിലമാളിക മണിമാളിക
കുചേലമോക്ഷം പോലെ എനിക്കൊരു കുബേരനാകാൻ കഴിഞ്ഞാൽ..
കുബേരനാകാൻ കഴിഞ്ഞാൽ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kuchelamoksham pole

Additional Info

Year: 
1978

അനുബന്ധവർത്തമാനം