നാഗപഞ്ചമി ഉമ്മ വെച്ചു

ആ....
നാഗപഞ്ചമി ഉമ്മവെച്ചു
നവോഢയാം ഭൂമി നാണിച്ചു
മെയ് തരിച്ചു കരൾ തുടിച്ചു
മണ്ണിൽ കളം വരച്ചു
ആ....
നാഗപഞ്ചമി ഉമ്മവെച്ചു
നവോഢയാം ഭൂമി നാണിച്ചു

ആ....
രാഗഭാവങ്ങൾ ഇതൾ വിരിച്ചു
രാസോത്സവത്തിനു കൊതിയുദിച്ചു
ആ....
രാഗഭാവങ്ങൾ ഇതൾ വിരിച്ചു
രാസോത്സവത്തിനു കൊതിയുദിച്ചു
ചിരി പൊഴിച്ചു ചിറകടിച്ചു
അതിൽ രതി മുളച്ചു
ലാലലലാ ആഹാഹാ ആ...
ചിരി പൊഴിച്ചു ചിറകടിച്ചു
അതിൽ രതി മുളച്ചു
ആ....
നാഗപഞ്ചമി ഉമ്മവെച്ചു
നവോഢയാം ഭൂമി നാണിച്ചു

ആ....
മൗനമോഹങ്ങൾ തേർതെളിച്ചു
മാരകാകളി കിളിചിലച്ചു
മധു നിറച്ചു മാറണച്ചു
സുഖം പങ്കുവെച്ചു
ലാലലലാ ആഹാഹാ ആ...
ആ...ആ...
മധു നിറച്ചു മാറണച്ചു
സുഖം പങ്കുവെച്ചു
ആ...

നാഗപഞ്ചമി ഉമ്മവെച്ചു
നവോഢയാം ഭൂമി നാണിച്ചു
മെയ് തരിച്ചു കരൾ തുടിച്ചു
മണ്ണിൽ കളം വരച്ചു
ആ....

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nagapanchami umma vachu

Additional Info

Year: 
1978

അനുബന്ധവർത്തമാനം