ഏഴു സ്വർണ്ണത്താഴിക ചൂടിയ

ഏഴു സ്വര്‍ണ്ണത്താഴിക ചൂടിയ
ശ്രീപത്മനാഭ ക്ഷേത്രം
ആരാധിക്കാനതിലൊരു വിഗ്രഹം
അനന്തശയനം ചിത്രം
ഈ അനന്തശയനചിത്രം
ഏഴു സ്വര്‍ണ്ണത്താഴിക ചൂടിയ
ശ്രീപത്മനാഭ ക്ഷേത്രം

പതിനായിരം സാളഗ്രാമങ്ങള്‍ ചേരുന്ന
ഋഷികേശ വിഗ്രഹത്തിരുനടയിൽ
മൂവുരു വലം വെച്ചു നില്പൂ - ഞങ്ങളീ
മുഖമദ്ധ്യപാദങ്ങൾക്കരികില്‍ 
സച്ചിദാനന്ദ ചൈതന്യമേ
സാഷ്ടാംഗനമസ്ക്കാരം 
ഓം സച്ചിദാനന്ദ ചൈതന്യമേ
സാഷ്ടാംഗനമസ്ക്കാരം 
ഏഴു സ്വര്‍ണ്ണത്താഴിക ചൂടിയ
ശ്രീപത്മനാഭ ക്ഷേത്രം

തങ്കക്കര്‍പ്പൂരത്താലത്തിലവിടുത്തെ
മംഗള തൃപ്രസാദമുഴിയുമ്പോൾ
മംഗള തൃപ്രസാദമുഴിയുമ്പോള്‍
സച്ചിദാനന്ദ ചൈതന്യമേ
സാഷ്ടാംഗനമസ്ക്കാരം 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ezhu swarna thazhika choodiya

Additional Info

Year: 
1978

അനുബന്ധവർത്തമാനം