തമ്പ്രാൻ കൊതിച്ചത്

തമ്പ്രാൻ കൊതിച്ചത് നറുംപാല്‌
വൈദ്യൻ വിധിച്ചതും നറുംപാല്‌
സ്നേഹിച്ചു ലാളിച്ചു തഴുകിയെന്നെ
പ്രേമിച്ചില്ലെങ്കിൽ പുലിവാല്

അമ്പലക്കുളങ്ങരെ കുളിക്കാൻ ചെന്നപ്പോൾ
ആനവാൽമോതിരം കളഞ്ഞു കിട്ടി
കല്യാണപ്രായത്തിൽ ആശിച്ചപോലൊരു
കല്യാണച്ചെറുക്കനെ കണ്ടുകിട്ടി

പാർവ്വതീദേവി പരിണയം ചെയ്തൊരു
പന്നഗാഭരണൻ പരമേശൻ
മുടിയിൽ ഗംഗയെ പാർപ്പിച്ചപോലങ്ങീ-
മുറിയിലിന്നെന്നെ ഒളിപ്പിച്ചു 

കണ്ണുനീർത്തുള്ളിയോടെന്നെ ഉപേക്ഷിച്ച
ബ്രഹ്മചാരിയേ..
അനുശോചനം അനുശോചനം
അനുശോചനം അനുശോചനം
അനുശോചനം..
രോഗിയോ മനോരോഗിയോ 
നീ സിദ്ധനോ സാധുവോ സന്യാസിയോ
അനുശോചനം അനുശോചനം
അനുശോചനം അനുശോചനം
അനുശോചനം..
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thambran kothichathu