പലതും പറഞ്ഞു
പലതും പറഞ്ഞു..പറയാതിരുന്നു
പറയേണ്ടതു നാം മറന്നു
പറയേണ്ടതു നാം മറന്നു
പറയാതറിഞ്ഞു പലതും തിരഞ്ഞു
പറയാത്തതു നാം പറഞ്ഞു..പറഞ്ഞു
പൊന്നിൻ വട്ടക്കിണ്ണം
മിന്നിച്ചിന്നും കണക്കെന്നും
എന്റെ രാക്കൂട്ടിലെയുമ്മറത്തിണ്ണയി -
ലന്തിക്കിനാവിന്നൂയലിൽ നീ
കൂ കൂ കുക്കു കൂകാൻ
കുയിൽ പാട്ടായ് നീയെൻ
പുലർവേളകളാകെ നിറയുമീറനാ
മൊരീണമായി
പാതിരാപൂങ്കുളിരായി നീ
സുഖദ നിനവു നീ
അങ്ങകലത്തൊരു ജാലകച്ചില്ലയിൽ
പൂനിലാവു നീ
പലതും പറഞ്ഞു
പറയാതിരുന്നു
പറയേണ്ടതു നാം
മറന്നൂ
മറന്നൂ
ഒന്നാം മല മേലെ
അങ്ങ് കണ്ണാന്തളിക്കാട്ടിൽ
ഒരു രാപ്പാടിക്കിടാത്തിയാണിന്നലെ
നേരം വെളുക്കോളമൊട്ടുമുറങ്ങീല
ദൂരെ പടിഞ്ഞാറ്റെ
കരിമേഘ കിടാത്തൻ
ഒരു പാട്ടായ് പെയ്ത
വേളയാവുമൊപ്പമാർദ്രയായി
പാതിരാ തിങ്കൽ മുഖം താഴ്ത്തി
മെല്ലവെ കണ്ണു പൊത്തി
മേഘത്തൊടികളിൽ താരക പെണ്ണുങ്ങൾ നാണമാർന്നു പോയ്
പലതും പറഞ്ഞു പറയാതിരുന്നു
പറയേണ്ടതു നാം മറന്നു
മറന്നൂ..
പറയാതറിഞ്ഞു പലതും തിരഞ്ഞു
പറയാത്തതു നാം പറഞ്ഞു
പറഞ്ഞൂ..
ആ..ങും...