കോലോത്തും പാടത്ത്

കോലോത്തും പാടത്തും പുന്നെല്ല് നട്ടപ്പോ
ഏനെന്റെ തിണ്ടത്ത് കറുക നട്ടേ
ആ....
ആനയ്ക്കെടുപ്പോളം നെല്ലുണ്ടായിട്ടെന്താ
ആലേലേക്കെത്തുമ്പോൾ പുല്ലും ചണ്ടീം
ആ...

കറുകക്കില വന്നു പൂ വന്നു കാ വന്നു
ചാളേലെ ചക്കിക്ക് പള്ള കാഞ്ഞു
പൊടിയരിക്കഞ്ഞിക്ക് ഏമ്പക്കോം മേളക്കോം
പൊളയരി ചാറിന് ഏനക്കേട്
ആ...

തന്താനേ തന്താനേ തന്താനെ താനനാനേ...
തന്താനേ.....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kolothum paadathu