അസതോമാ സത്ഗമയ

അസതോമാ സത്ഗമയ
തമസോമ ജ്യോതിർഗമയ
സാഗര നീലിമ സരസിജമുകുളം
സാമ്യസ്വരൂപിണീ ശ്രീരഞ്ചിനീ 
(അസതോമാ...)

ഉഷസ്സിലുണർന്നൊരു വെൺതാരമേ
ഉണ്മയായ് നീ കണ്ടതാരേ...
കറുകനാമ്പിൻ കവിനേത്രമോ
കനകമയമാം യുഗസന്ധ്യയോ
പുണ്യപാപങ്ങൾ സ്വീകരിക്കയോ
വിണ്ഡലം തന്നെ ഹൃത്തിലാക്കയോ
(അസതോമാ...)

ഗായത്രി ചൊല്ലും സംസ്കാരമേ
മോക്ഷമായ് കണ്ടതെന്തോ...
പതിതനാവിന്നോംകാരമോ
ഹൃദയമലരിൻ നിറരാജിയോ
പുണ്യപാപങ്ങൾ സ്വീകരിക്കയോ
വിണ്ഡലം തന്നെ ഹൃത്തിലാക്കയോ
(അസതോമാ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Asathoma sadgamaya