ആനന്ദഗീതമേ അരികിൽ വരൂ
ആ...
ആനന്ദഗീതമേ അരികിൽ വരൂ
മിഴികളെ സ്നേഹാർദ്ര ബാഷ്പമാകൂ
അകന്നതെന്തേ നീ അകലേയ്ക്കായ്
പരിഭവമാണോ പിണക്കമാണോ
ആനന്ദഗീതമേ അരികിൽ വരൂ
മിഴികളെ സ്നേഹാർദ്ര ബാഷ്പമാകൂ
ഒരു കുടക്കീഴിൽ മലരിതൾ ചൂടിയ
കാർക്കൂന്തലാളൊരു കഥ മെനഞ്ഞു
പോയവസന്തത്തിൽ ചൂടിയ പൂവിതൾ
വാടാതെ എൻ ഹൃത്തിൽ പ്രണയമായി
ആനന്ദ..ആനന്ദഗീതമേ അരികിൽ വരൂ
മിഴികളെ സ്നേഹാർദ്രബാഷ്പമാകൂ
അറിയാതെയറിയാതെ മൂളുന്ന
ഗീതങ്ങൾ
നിന്നെക്കുറിച്ചുള്ളതായിരുന്നൂ
പ്രിയനേ നിൻ മുഖം കാണുവാനാകാതെ
എന്നും നിനക്കായ് കാത്തിരിപ്പൂ
ആനന്ദ..ആനന്ദ ആ...
(ആനന്ദഗീതമേ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Anandageethame arikil varoo
Additional Info
Year:
2013
ഗാനശാഖ: