തെക്കുതെക്ക് തെക്കൊരു ദേശത്ത്
Music:
Lyricist:
Singer:
Film/album:
തെക്കുതെക്ക് തെക്കൊരു ദേശത്ത്
തെക്കൻ കാറ്റിൻ മൂളക്കം
മുല്ലപ്പൂവിന് കിട്ടീത്രേ
മുത്തു നിറച്ചൊരു പൊൻചിപ്പി
(തെക്കുതെക്ക്...)
മൂക്ക് വിയർത്തത് മൂക്കുത്തിയാക്കിയ
മിന്നാമിന്നിനസൂയ
രാക്കിളിപ്പെണ്ണിന്റെ ചെവിയിലതോതി
ചിപ്പി നിറച്ചും ചേറാ
മുല്ലേടെ ചിപ്പി നിറച്ചും ചെളിയാ
ഹേയ് കുശുമ്പിനും കുന്നായ്മയ്ക്കും
മരുന്നില്ല പെണ്ണേ
കുറുമ്പിക്കാറ്റതു ചൊല്ലിച്ചൊല്ലി
പറ പറ പറ പറന്നു
തെക്കുതെക്ക് തെക്കൊരു ദേശത്ത്
തെക്കൻ കാറ്റിൻ മൂളക്കം
നെല്ല് കടിച്ച് പല്ലു കൊഴിഞ്ഞൊരു
വണ്ടിൻ കണ്ണു കടിച്ചു
അയിരാണിപ്പൂവിന്റെ കാതിൽ പറഞ്ഞു
തെക്കൻ കാറ്റു നുണച്ചി
പായാരം ചൊല്ലാൻ തെല്ലു മിടുക്കി
കതിരിന്ന് വളം വെക്കാൻ ഞാനില്ല പൊന്നേ
കുറുമ്പിക്കാറ്റതു ചൊല്ലിച്ചൊല്ലി
പറ പറ പറ പറന്നു
(തെക്കുതെക്ക്...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Thekku thekk
Additional Info
Year:
2013
ഗാനശാഖ: