അമ്പലമുറ്റത്തെ ചെമ്പകവും
അമ്പലമുറ്റത്തെ ചെമ്പകവും
അമ്പിളി മുറ്റത്തെ താരകവും
കൈതൊടും തെന്നലും തേൻകിനാവും
കൈനീട്ടം തന്നൊരു കൂട്ടുകാരൻ -ഇവൻ
കാണിക്കയായ് തന്ന കൂട്ടുകാരൻ
(അമ്പലമുറ്റത്തെ...)
ആരോര്...ആരോര് പാടി പുകഴ്ത്തിടുന്ന
മരവിച്ച നീല കരിമ്പിനെപ്പോൽ
ഉള്ളിൽ തുളുമ്പുന സ്നേഹ നീരിൻ
വെള്ളത്തണ്ടല്ലോ എനിക്കു പ്രിയം
ഈ വെള്ളത്തണ്ടല്ലോ എനിക്കു പ്രിയം
എനിക്കു പ്രിയം..
ഉംം അമ്പലമുറ്റത്തെ ചെമ്പകവും
അമ്പിളി മുറ്റത്തെ താരകവും
കൈതൊടും തെന്നലും തേൻ കിനാവും
കൈനീട്ടം തന്നൊരു കൂട്ടുകാരൻ -ഇവൻ
കാണിക്കയായ് തന്ന കൂട്ടുകാരൻ
നാടെങ്ങും പൂജയ്ക്കൊരുക്കിടുന്ന
നേദിച്ച കൽക്കണ്ടക്കനിയെപ്പോൽ
കള്ളമില്ലാത്ത ചിരിക്കു തുല്യം
വെള്ളാരങ്കല്ലാണെനിക്കു പ്രിയം
ഈ വെള്ളാരങ്കല്ലാണെനിക്കു പ്രിയം
എനിക്കു പ്രിയം..
ആ അമ്പലമുറ്റത്തെ ചെമ്പകവും
അമ്പിളി മുറ്റത്തെ താരകവും
കൈതൊടും തെന്നലും തേൻകിനാവും
കൈനീട്ടം തന്നൊരു കൂട്ടുകാരൻ
ഇവൻ കാണിക്കയായ് തന്ന കൂട്ടുകാരൻ
ഇവൻ കാണിക്കയായ് തന്ന കൂട്ടുകാരൻ
ഇവൻ കാണിക്കയായ് തന്ന കൂട്ടുകാരൻ