രാഗങ്ങൾ തൻ രാഗം
രാഗങ്ങൾ തൻ രാഗം അതു
നീ താനെന്നനുരാഗമേ (2)
ശ്രുതിയൊത്തു ചേർന്നാൽ ആ..
ശ്രുതിയൊത്തു ചേർന്നുവെന്നാൽ
അതിൻ ലയം വേറെ (2)
ഉണർന്നാടും സങ്കല്പത്തിൻ ഗന്ധർവ്വലോകം (2)
(രാഗങ്ങൾ..)
ഉറക്കത്തിലാരോ വന്നെൻ
ചിലങ്കക്കു താളം നൽകും (2)
വിറയ്ക്കുന്ന പൂവിരലെൻ
മേനി പോലും വീണയാക്കും
മിഴിചിമ്മി ഞാനുണർന്നാൽ
നിഴൽ മാത്രം കാണും
ആരോ .....ആരോ...
നവവർണ്ണങ്ങളാൽ
എൻ നിദ്രയെ
താലോലിപ്പവനാരോ....
(രാഗങ്ങൾ..)
ഒരിക്കലെൻ സാമ്രാജ്യങ്ങൾ..
ഭരിക്കുവാൻ നീ വന്നെങ്കിൽ (2)
കിനാവിനെ സത്യമാക്കി
മാറിടത്തിൽ ചാർത്തിയെങ്കിൽ
പിരിഞ്ഞു നീ പോവുകിലാ
സ്മൃതിമാത്രം പോരും.. (2) എന്നും എന്നും
പുതു രോമാഞ്ചമായ്
പുൽകീടുമാ
സൗരഭ്യം അതു പോരും
(രാഗങ്ങൾ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Ragangal than raagam
Additional Info
ഗാനശാഖ: