സന്ധ്യയാം മകളൊരുങ്ങീ
സന്ധ്യയാം മകളൊരുങ്ങി
സിന്ദൂരപ്പുടവ ചുറ്റി
ജനകനാം പകൽ നടുങ്ങി
ഇനി വേർപിരിഞ്ഞിടേണം
പിരിഞ്ഞിടേണം (സന്ധ്യയാം...)
സ്വന്തമല്ലെന്നോതി തെന്നൽ
എങ്കിലും ഞാനമ്മയല്ലോ (2)
എന്നു ചൊല്ലി കണ്ണീർ വാർത്തു
നിന്നു മേലേ നീലാംബരം.. (സന്ധ്യയാം...)
സാന്ത്വനമായ് കടൽ വിളിക്കും
വാസരം അതിൽ ലയിക്കും (2)
സന്ധ്യ രാവിൻ മാറിൽ ചായും
വാനിടമോ കണ്ണീർ വാർക്കും (സന്ധ്യയാം...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
sandhyayam makalorungi