നിറങ്ങളിൽ നീരാടുന്ന ഭൂമി

നിറങ്ങളിൽ നീരാടുന്ന ഭൂമി
എനിക്കു നീ ദാനം തന്ന ഭൂമി
മഴവില്ലിൻ അഴകുരുകി
പടരുന്ന പൂവനങ്ങൾ (നിറ,....)

മയങ്ങിക്കിടന്നാലും
മനസ്സിന്റെ തന്ത്രികൾ
ഉലഞ്ഞുണർന്നീടുമീ
ഉണർത്തു പാട്ടിൽ

സഖി നിന്നാനനം
ഒരു വൃന്ദാവനം
ചൊടി നിറയെ കുങ്കുമം
ഓ....രാഗാർദ്രമാം കുങ്കുമം
തൂവുകെൻ ജീവനിൽ ഓമനേ (നിറ..)

ഹിമപുഷ്പവർഷത്തിൽ
തളിരിളം പൂമേനി
കുളിർമൊട്ടുമണിമാല
പുതച്ചിടുമ്പോൾ

മധുരാലിംഗനം തരുമെൻ സാന്ത്വനം
മിഴി മൊഴിയും ഭാവുകം
ഓ...മോഹങ്ങൾ തൻ മോഹനം
മീട്ടുകെൻ ജീവനിൽ ഓമനേ (നിറ....)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nirangalil neeradunna

Additional Info