ആരംഭമെവിടെ അപാരതേ
ആരംഭമെവിടേ അപാരതേ
ഉദരത്തിലോ ഹൃദയത്തിലോ
ബീജത്തിലോ പരബ്രഹ്മത്തിലോ (ആരംഭമെവിടെ...)
ഉയരും മുൻപേ കടലിനു സ്വന്തം
ഉതിർന്നു വീണാൽ മണ്ണിനു സ്വന്തം
മഴയായ് മാറും മുകിലിന്നാരാണമ്മ
ത്യജിക്കും കടലോ
അണയ്ക്കും കരയോ (ആരംഭമെവിടെ...)
വളരും മുൻപേ മണ്ണീലടങ്ങും
വളർന്നു പോയാൽ മാനത്തു നോക്കും
ഒരു മുത്തമേകാൻ ഭൂമിക്കു കഴിയില്ലല്ലോ
വളരും മരങ്ങൾ
അകന്നേ പോകും മുഖങ്ങൾ (ആരംഭമെവിടെ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Arambhamevide aparathe
Additional Info
ഗാനശാഖ: