സ്നേഹത്തിൻ പൊൻവിളക്കേ
സ്നേഹത്തിൻ പൊൻവിളക്കേ...
ത്യാഗത്തിൻ മണിവിളക്കേ...
സ്നേഹത്തിൻ പൊൻവിളക്കേ...
പൊൻവിളക്കേ...പൊൻവിളക്കേ
സ്നേഹത്തിൻ പൊൻവിളക്കേ
ത്യാഗത്തിന്നൊളിവിളക്കേ
മനസ്സിന്നമ്പലത്തിൽ
വിളങ്ങും മണിവിളക്കേ
ഇരുട്ടിൽ നിന്നുമെന്നെ
കരകയറ്റി വീണ്ടും
ഇരുട്ടിൻ മാറിലേയ്ക്കു പിടിച്ചിറക്കി
സ്നേഹത്തിൻ പൊൻവിളക്കേ
ത്യാഗത്തിന്നൊളിവിളക്കേ
എൻ മുഖംവാടിയാൽ
നിൻ പുഞ്ചിരിമായുമല്ലോ
എൻ കണ്ണു നനഞ്ഞു പോയാൽ
നിൻ നെഞ്ചു പിടയുമല്ലോ
ഇന്നു നീ മാളികയിൽ
ഞാനോ പെരുവഴിയിൽ
ഈ രാവിൽ നിന്റെ കണ്ണിൽ
ഉറക്കം തഴുകിടുമോ
ഉറക്കം തഴുകിടുമോ
(സ്നേഹത്തിൻ..)
കണ്ണുനീർപ്പൂവുകളാൽ നിൻ
പാദപൂജ ചെയ്യാൻ
എൻ ജീവൻ തുടിച്ചിടുന്നു
എന്നു ഞാൻ കാണും നിന്നെ
ഇന്നു ഞാൻ പാപിയെന്നോ
ഞാൻ അന്യനെന്നോ
എൻ ദൈവമേ നിനക്കും
മറക്കാൻ കഴിഞ്ഞുവെന്നോ
മറക്കാൻ കഴിഞ്ഞുവെന്നോ
(സ്നേഹത്തിൻ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Snehathin ponvilakke
Additional Info
ഗാനശാഖ: