ചന്ദനം വളരും
ഹേയ് കഞ്ഞമ്മേ കുഞ്ഞമ്മേ കഞ്ഞമ്മേ
ചന്ദനം വളരും ഗംഗതൻ കരയിൽ
കാഞ്ഞിരമരവും വളരും
തങ്കത്താമര വിരിയും പൊയ്കയിൽ
പങ്കവും പായലും നിറയും
ചന്ദനം വളരും ഗംഗതൻ കരയിൽ
കാഞ്ഞിരമരവും വളരും
കനകത്താമ്പാളത്തിലെടുത്താലും
കാഞ്ഞിരത്തിൻ പഴം കയ്ക്കും
നല്ല കുടുംബത്തിൽ ജനിച്ചിട്ടും
നാരീമണിയിവർ നരിയായി അയ്യയ്യോ
നാരീമണിയിവർ നരിയായി
ചന്ദനമരമാണെന്നമ്മാ - വെറും
കാഞ്ഞിരമാണീ കുഞ്ഞമ്മ
ചന്ദനം വളരും ഗംഗതൻ കരയിൽ
കാഞ്ഞിരമരവും വളരും
കാട്ടുതീയിൽ വെന്തുകരിഞ്ഞാലും
കർപ്പൂരചില്ലകൾ മണക്കും
പനിനീർപ്പൂങ്കാവിൽ വളർന്നാലും
കടലാവണക്കിന് ദുർഗന്ധം അയ്യയ്യോ
കടലാവണക്കിന് ദുർഗന്ധം
കർപ്പൂരലതയാണെന്നമ്മാ - വെറും
കടലാവണക്കീ കുഞ്ഞമ്മ
ഹേ കഞ്ഞമ്മ ഹേ കുഞ്ഞമ്മ
ഹേ കഞ്ഞമ്മക്കുഞ്ഞമ്മ
കഞ്ഞമ്മക്കുഞ്ഞമ്മ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Chandanam valarum
Additional Info
ഗാനശാഖ: