എപ്പൊഴുമെനിക്കൊരു മയക്കം

എപ്പോഴുമെനിക്കൊരു മയക്കം
എന്നുള്ളിൽ മോഹത്തിൻ കിലുക്കം
എല്ലാർക്കുമെന്നോടൊരടുപ്പം
എനിക്കെല്ലാ കാലവും ചെറുപ്പം (എപ്പോഴും..)

നിദ്രതന്നൂഞ്ഞാലിലാടാൻ
നീ വരുമോ സഞ്ചാരീ
സ്വപ്നത്തിൻ പൂ നുള്ളി രസിക്കാം
സ്വർഗ്ഗത്തെ വെല്ലുവിളിക്കാം
പണ്ടത്തെ സ്വപ്നങ്ങൾ മറക്കൂ
ഇന്നത്തെ സ്വപ്നത്തിൽ ലയിക്കൂ (എപ്പൊഴും..)

നിൻ ദുഃഖമൗനം കളയൂ
നീ ചിരിക്കൂ സഞ്ചാരീ
ചിത്രാങ്കണങ്ങളിലിരിക്കാം
ചിത്രങ്ങളെഴുതി രസിക്കാം
പണ്ടത്തെ ചിത്രങ്ങൾ മായ്ക്കൂ
ഇന്നത്തെ ചിത്രത്തിൽ ലയിക്കൂ (എപ്പൊഴും..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Eppizhumenikkoru mayakkam