രാഹുൽ രഘു

Rahul Reghu

മലയാള ചലച്ചിത്ര താരം.  1999  ഏപ്രിലിൽ  രഘു കെ വി യുടെയും ഇന്ദുലേഖയുടെയും  മകനായി വൈപ്പിൻ അടുത്ത് അയ്യമ്പിള്ളിയിൽ ജനിച്ചു. കുഴുപ്പിള്ളി സെൻറ് ഗ്രിഗോറിയസ് യു പി സ്കൂളിൽ നിന്നും ചെറായി രാമവർമ്മ യൂണിയൻ ഹൈസ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസവും തുടർന്ന് ചെറായി സഹോദരൻ മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും പ്ലസ് ടു വും പൂർത്തിയാക്കി .ഇപ്പോൾ കോട്ടയം കെ ആർ നാരായണൻ നാഷണൽ ഫിലിം ഇന്സ്റ്റിട്യൂട്ടിൽ മൂന്നാം വർഷ ഫിലിം ആക്‌ടിംഗ്‌ വിദ്യാർഥിയാണ് .

 2016 ൽ തൃശ്ശിവപേരൂർ ക്ലിപ്തം എന്ന സിനിമയിൽ അലാവുദിൻ എന്ന  വേഷം അഭിനയിച്ചായിരുന്നു സിനിമാലോകത്തേയ്ക്ക് പ്രവേശിക്കുന്നത് .പിന്നീട്  2019 ൽ ഇറങ്ങിയ സകലകലാശാല എന്നാ സിനിമയിൽ ഒരു ചെറിയ വേഷം ചെയ്തു.സാനു ജോൺ വർഗീസ് സംവിധാനം ചെയ്ത ആർക്കറിയാം എന്ന സിനിമയിൽ സുന്ദരൻ എന്ന ശ്രദ്ധേയമായ കഥാപാത്രം ചെയ്തത് രാഹുൽ രഘുവാണ്.ഇതുവരെ ലഭിച്ച കഥാപാത്രങ്ങൾ എല്ലാം ഓഡിഷൻ വഴിലഭിച്ചതാണ് .ഒരു ഡബ്ബിങ് ആർട്ടിസ്‌റ്റ് കൂടിയാണ് രാഹുൽ. 2018 ൽ പുറത്തിറങ്ങിയ ജോഷി തോമസ് പള്ളിക്കൽ സംവിധാനം ചെയ്ത നാം എന്ന മലയാളം സിനിമയ്ക്ക് വേണ്ടി  ഡബ് ചെയ്തിട്ടുണ്ട് .മരിക്കാര്‍ എന്റര്‍ടൈന്‍മെന്‍സിന്റെ ബാനറില്‍ ഡിനോയ് പൗലോസ് തിരക്കഥ എഴുതി അഫ്‌സല്‍ അബ്ദുല്‍ ലത്തീഫ് സംവിധാനം ചെയ്യുന്ന പത്രോസിന്റെ പടപ്പുകള്‍ ആണ് നിലവിലുള്ള പ്രൊജക്റ്റ് .

2016 ൽ ബ്ളൂമിംഗ് ബഡ്‌സ് എന്ന ഷോർട് ഫിലിമിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള ഭരതൻ സ്മാരക അവാർഡും രാഹുൽ നേടിയിട്ടുണ്ട് .

രാഹുലിന്റെ ഫേസ്ബുക്ക് പ്രൊഫൈലിവിടെയുണ്ട്