തലയ്ക്കു മുകളിൽ വെൺകൊറ്റക്കുട

തലക്കു മുകളിൽ വെൺകൊറ്റക്കുട
പിടിച്ചു നിൽക്കും മാനം
വിലയ്ക്കു വാങ്ങീ ഞാൻ - പൊന്നും
വിലയ്ക്കു വാങ്ങീ ഞാൻ
(തലയ്ക്കു..)

നാടായ നാടെല്ലാം എന്റെ സ്വന്തം
റോഡായ റോഡെല്ലാം എന്റെ സ്വന്തം
നക്ഷത്രപ്പൂ പോലെ നാണിച്ചു കൂമ്പുന്ന
നാളീകലോചന എന്റെ സ്വന്തം
കോടീശ്വരനല്ലേ - ഞാനൊരു
കോടീശ്വരനല്ലേ
(തലയ്ക്കു..)

ഓടുന്ന കാറുകൾ പാറും വിമാനങ്ങൾ
ഓലിയിട്ടെത്തുന്നു തീവണ്ടികൾ
എല്ലാമെൻ സ്വത്തുക്കൾ ഇല്ലൊരു പാർട്ട്ണറും
ഞാനാണു രാജാവും നേതാവും
കോടീശ്വരനല്ലേ - ഞാനൊരു
കോടീശ്വരനല്ലേ
(തലയ്ക്കു..)

ഞാനൊന്നു നോക്കിയാൽ സൂര്യനുദിച്ചീടും
ഞാൻ ചൊന്നാൽ ചന്ദ്രനിറങ്ങി വരും
എല്ലാ പുറമ്പോക്കും പാവങ്ങൾക്കേകീടും
പിന്നെപ്പോയ് ചന്ദ്രനിൽ താമസിക്കും
കോടീശ്വരനല്ലേ - ഞാനൊരു
കോടീശ്വരനല്ലേ
(തലയ്ക്കു..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thalaikku mukalil