അമ്പലമേട്ടിലെ
അമ്പലമേട്ടിലെ തമ്പുരാട്ടി
അരളിപ്പൂങ്കാവിലെ മലവേടത്തീ
അച്ചാരം ചൊല്ലാതെ പെണ്‍പണവും വാങ്ങാതെ
അമ്മിണീ നിന്നെ ഞാന്‍ കൊണ്ട്പോകും
തന്താനം കാട്ടിലെ താഴമ്പൂക്കാട്ടിലെ
തേന്മാവു പോലുള്ള തമ്പുരാനേ
തന്തയെതിര്‍ത്താലും തള്ളയെതിര്‍ത്താലും
തങ്കപ്പാ ഞാന്‍ നിന്റെ കൂടെപ്പോരും
തയ്യാ …തയ്യാ ….തയ്യാ …
(അമ്പലമേട്ടിലെ..)
പൂക്കുലപോലുറഞ്ഞു വന്നാലോ അവര്‍
പുള്ളിപ്പുലിക്കൂട് വാതില്‍ തുറന്നാലോ
കള്ളിപ്പെണ്ണെ നീയെന്റെ തോളില് ഉള്ളപ്പോ
പുള്ളിപ്പുലിയെനിക്ക് വെറും പുള്ളിമാന്‍
തയ്യാ …തയ്യാ തയ്യാ … താനേ..
(അമ്പലമേട്ടിലെ..)
വില്ലും ശരവുമെടുത്തു വന്നാലോ അവര്‍
ചൊല്ലാത്ത ശരമെടുത്തു നിന്നാലോ
കണ്ണേ പൊന്നെ നീയരികിലുള്ളപ്പോള്‍
അമ്പുമഴയെനിക്കു വെറും പൂമഴ
തയ്യാ …തയ്യാ …തയ്യാ …താനേ ..
(അമ്പലമേട്ടിലെ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Ambalamettile
Additional Info
ഗാനശാഖ: