സ്വർണ്ണം ചിരിക്കുന്നു

സ്വര്‍ണ്ണം ചിരിക്കുന്നു
സ്വര്‍ഗ്ഗം തിരയുമാ ചിരിയുടെ തിരകളില്‍
സ്വപ്നം മരിക്കുന്നു
(സ്വര്‍ണ്ണം..)

മലര്‍പോല്‍ അധരം മായാമധുരം
മനസ്സോ ഘോരവനാന്തം
ആദര്‍ശത്തിൻ പൂങ്കുല വിരിയും
ആരണ്യാഗ്നിയില്‍ എരിയും
എരിയും പൂവില്‍ പുകയില്‍ നിന്നും
വിരിയുകയാണീ ഗാനം
സ്വര്‍ണ്ണം ചിരിക്കുന്നു

കതിരൊളി തൂകും കാഞ്ചനമകലെ
കരയും യാത്രികള്‍ ഇവിടെ
ആളിപ്പടരും വ്യാമോഹ ദീപ്തിയില്‍
ആശ്രയ ഗോപുരം എവിടെ
കളഞ്ഞ കരളിൻ തിരുവാഭരണം
തിരയുകയാണീ ഗാനം
(സ്വര്‍ണ്ണം..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Swarnam chirikkunnu

Additional Info

അനുബന്ധവർത്തമാനം