ഏറ്റുപാടാന്‍ മാത്രമായൊരു

ഏറ്റുപാടാന്‍ മാത്രമായൊരു പാട്ടുപാടാം
കൂട്ടുകാരേ താളമിടൂ
പാട്ടുകാരേ കൂടെ വരൂ
പാട്ടിന്റെ രാഗം - കാളരാഗം
പാട്ടിന്റെ താളം - അവതാളം
(ഏറ്റുപാടാന്‍..)

ഭൂമിയിലെവിടെ സോഷ്യലിസം
ജനാധിപത്യ സോഷ്യലിസം
ടയര്‍ പൊട്ടി നില്‍ക്കുമീ ജനകീയബസ്സില്‍
മൂട്ടയും ചകിരിയും പിണങ്ങുന്ന സീറ്റില്‍
സോഷ്യലിസം - സോഷ്യലിസം

ഡോക്ടറും രോഗിയും ഒരു പോലെ - ഇതില്‍
പാപിയും പാതിരിയും ഒരു പോലെ
ഗസറ്റഡ് നോണ്‍ഗസറ്റഡ് വ്യത്യാസമില്ല
ജന്മിക്കും കുടിയാനും സീറ്റൊന്നു തന്നെ

ശംഭോമഹാദേവ ശംഭോമഹാദേവ
സാംബസദാശിവ ശംഭോശിവ

എന്തു ചെയ്യേണ്ടൂ ഞാനയ്യോ
എന്തീ ബസ്സും നിന്നു പോയോ
ഹന്ത! നേരം മങ്ങുന്നല്ലോ
കാന്താ നമ്മളെന്തു ചെയ്യും
കാന്താ...

ഐ ഡോണ്ട് ലൈക് ദിസ് മ്യൂസിക്കു്
ടോമി കമോണ്‍ വണ്‍ ടൂ ത്രീ
വെന്‍ എവര്‍ ഐ ആം ലോണ്‍ലി
ഐ റിമംബേര്‍ഡ് യൂ
മൈ ഹാര്‍ട്ട് ബിലോംഗ്സ് റ്റു യൂ
മൈ തോട്ട് ബിലോംഗ്സ് റ്റു യൂ
(ഏറ്റുപാടാന്‍..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ettu paadaan

Additional Info

Year: 
1973

അനുബന്ധവർത്തമാനം