മിഴിയിൽ മിഴിയിൽ (F)
മിഴിയിൽ മിഴിയിൽ മാന്മിഴിയിൽ
മഴവില്ലെഴുതിയ ചാരുതയിൽ
നീയെൻ ചാരേ വന്നു മേടയിൽ
മൊഴിയിൽ നിറയും തേന്മഴയിൽ
ഇളനീരൊഴുകിയ തേരുകളിൽ
ഞാനും കൂടെ നിന്നു വീഥിയിൽ
മൗനമാണെങ്കിലും കൂട്ടിനായുണ്ട് നീ
ചുണ്ടിലെ നാദമായ് നെഞ്ചിലെ ഈണമായ്
അസ്സലസലായ് മിന്നീ നീ
എൻ പൊൻ കതിരഴകേ
കൊലുസ്സലസം കൊഞ്ചി
നിൻ പൂ മെയ്യഴകിൽ
തോഴനെങ്ങോ ദൂരെ ദൂരെ എന്ന പോലെ നീ
കൂട്ടിനുള്ളിൽ ഏറേ നാളായ് നൊന്തതെന്തിനോ
കാണാൻ നിറയണ മനസ്സോടെ
കണ്ണിൽ തെളിയണ തിരിയോടെ
ഏതോ മണിയറ മേഞ്ഞു മെനഞ്ഞൊരു
പെൺകിളിയല്ലേ ഞാൻ
കയ്യിൽ വളയുടെ ചിരി നീട്ടി
കാലിൽ തളയുടെ മണി മീട്ടി
മാറിൽ ചന്ദന ഗന്ധം ചൂടി ഞാൻ
അസ്സലസലായ് മിന്നീ നീ
എൻ പൊൻ കതിരഴകേ
കൊലുസ്സലസം കൊഞ്ചി
നിൻ പൂ മെയ്യഴകിൽ
മൗനമാണെങ്കിലും കൂട്ടിനായുണ്ട് നീ
ചുണ്ടിലെ നാദമായ് നെഞ്ചിലെ ഈണമായ്
സ്നേഹമഞ്ഞോ വന്നു മൂടും നാണമോടെ ഞാൻ
മോഹമോടെ പാടിയില്ലേ നിന്റെ വാടിയിൽ
പാട്ടിൻ സ്വരലയമാകുമ്പോൾ
പൂക്കൾ നിറയുമൊരീ മേട്ടിൽ
കൈയ്യിൽ പുതിയൊരു മാലയുമായ് വരും
ആൺകിളിയല്ലോ നീ
ചൂളം വിളിയുടെ രസമോടെ ചൂടും മല്ലിക മലരോടെ
തൂവൽ മഞ്ചമൊരുക്കിയിരുന്നു ഞാൻ
മിഴിയിൽ മിഴിയിൽ മാന്മിഴിയിൽ
മഴവില്ലെഴുതിയ ചാരുതയിൽ
നീയെൻ ചാരേ വന്നു മേടയിൽ
മൗനമാണെങ്കിലും കൂട്ടിനായുണ്ട് നീ
ചുണ്ടിലെ നാദമായ് നെഞ്ചിലെ ഈണമായ്
അസ്സലസലായ് മിന്നീ നീ
എൻ പൊൻ കതിരഴകേ
കൊലുസ്സലസം കൊഞ്ചി
നിൻ പൂ മെയ്യഴകിൽ
അസ്സലസലായ് മിന്നീ നീ
എൻ പൊൻ കതിരഴകേ
കൊലുസ്സലസം കൊഞ്ചി
നിൻ പൂ മെയ്യഴകിൽ