ജില്ലു ജില്ലു

ജില്ലു ജില്ലു നീ മുന്നിൽ മിന്നും നാട്ടുസുന്ദരിപ്പെണ്ണേ
നില്ല് നില്ല് നീ നാണിക്കല്ലേ നല്ല കണിയഴകേ (2)
ആവണിതീരത്തെ പൂവണിചില്ലേ നിൻ
കൈത്താളമോടെ പാടിയേതോ പൂങ്കുയിൽ
പൂമരക്കൊമ്പത്തെ പൂങ്കുയിൽ നീയല്ലേ
പൊന്നോണമോടെ വന്നു ചേരൂ ജീവനിൽ
തുടുത്തൊന്നു നിൽക്കും നിന്നെ തനിച്ചൊന്നു
കാണാനെന്നും കടക്കണ്ണു മീട്ടുന്നില്ലേ മൗനമേ
ഓഹോ ഹോ ഹോ
കടക്കണ്ണുകൊണ്ടേ നീയോ വിളിക്കുന്ന നേരം പൊന്നേ
പിടയ്ക്കുന്നു മോഹം താനേ നെഞ്ചിനുള്ളിലായ്
(ജില്ലു ജില്ലു...)

ലേലലേ ലേലലേ  ലേലലേ  ലേയ്
ലേലലേ  ലേലലേ  ലേലലേ  ലേയ്
മാരി പോലെ മേനിയാകെ ചന്തമെഴുതണു ഞാനേ
കൊഞ്ചലോടെ കൂടുവാനോ മായാ മതി മതി കൂടെ
എൻ മിഴിക്കോണിലുണ്ടേ ഈ സിന്ദൂരസൂര്യൻ
എൻ കളിക്കൂട്ടുകാരൻ ഈ വമ്പനെന്നെന്നും
എൻ മിഴിക്കോണിലുണ്ടേ ഈ സിന്ദൂരസൂര്യൻ
എൻ കളിത്തോഴനീ നായകൻ
തുടുത്തൊന്നു നിൽക്കും നിന്നെ തനിച്ചൊന്നു
കാണാനെന്നും കടക്കണ്ണു മീട്ടുന്നില്ലേ മൗനമേ
ഓഹോ ഹോ ഹോ
കടക്കണ്ണുകൊണ്ടേ നീയോ വിളിക്കുന്ന നേരം പൊന്നേ
പിടയ്ക്കുന്നു മോഹം താനേ നെഞ്ചിനുള്ളിലായ്
(ജില്ലു ജില്ലു...)

തര തര തര തര...തര തര തര തര...
പാട്ടു മൂളും   പെൺകിളി നിൻ നാദമധുരിമ നീളേ
കേട്ടുകൊണ്ടേ കണ്ടിരിക്കാനുള്ള കളമൊഴി നീയേ
എൻ നില കൂട്ടിലിന്നും നീ ചങ്ങാലിയല്ലേ
എൻ മനസ്സിന്റെ പിന്നിൽ നീ മാരിവില്ലല്ലേ
നിൻ വലയ്ക്കുള്ളിൽ വീഴും പൂമീനല്ല പിന്നെ
കണ്ണിണക്കുള്ളൊരീ സുന്ദരൻ
ഹേ കരടാതല്ലി കണ്ണിൽ ഒന്നിളകിയതല്ലേ മുന്നിൽ
ഹേ ഹേ നിൻ കൊക്കിലുടയ്ക്കണ
മിഴിമുനയാണേ പോടീ വായാടി ഹേ ഹേ
കരളു തിളയ്ക്കുന്നുണ്ടേ ഹേ ഈ കനലു പറക്കുന്നുണ്ടേ
ഹേ നിൻ കഥയോ നിൻ കരിയോ നീ കണ്ടോ കൂത്താടീ
ഓ,...ഓ...ഓ...ഓ...നിധിനാ...പാപാ....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Jillu jillu

Additional Info

അനുബന്ധവർത്തമാനം