അരുമയാം പൗർണ്ണമി

അരുമയാം പൗര്‍ണ്ണമി അകലുന്ന സീമയില്‍ 
തിരിനീട്ടി നില്‍ക്കുന്നു നിന്‍ മുഖം
ഇനിയെന്റെ നൊമ്പരമാരോടു ചൊല്ലുവാന്‍
അകലേയിരുന്നു നിന്‍ വേദന കാണുന്നു
മനസ്സേ മറക്കാം പ്രിയമുള്ളതെല്ലാം
അരുമയാം പൗര്‍ണ്ണമി അകലുന്ന സീമയില്‍ 
തിരിനീട്ടി നില്‍ക്കുന്നു നിന്‍ മുഖം
ആ....

പിരിയും നേരം പിന്നെയും ഓര്‍മ്മയില്‍ 
നീയിളം പൈതലായ് മാറും
ചിറകുള്ള നിന്‍ മൊഴി മനസ്സിന്റെ സാനുവില്‍ 
വേദനയായ് തൂവലായ് പാറിവീഴുന്നു
അരുമയാം പൗര്‍ണ്ണമി അകലുന്ന സീമയില്‍ 
തിരിനീട്ടി നില്‍ക്കുന്നു നിന്‍ മുഖം

അറിയാതൊടുവില്‍ വേര്‍പെട്ടു പോകുമ്പോള്‍
നോവുമെന്നാത്മാവ് പാടും
വിളക്കുപോല്‍ ഒളിവീശും നിന്‍ മുഖമില്ലെങ്കില്‍ 
മൂവന്തിയില്‍ ശോകവും ഞാനുമാകുന്നു

അരുമയാം പൗര്‍ണ്ണമി അകലുന്ന സീമയില്‍ 
തിരിനീട്ടി നില്‍ക്കുന്നു നിന്‍ മുഖം
ഇനിയെന്റെ നൊമ്പരമാരോടു ചൊല്ലുവാന്‍
അകലേയിരുന്നു നിന്‍ വേദന കാണുന്നു
മനസ്സേ മറക്കാം പ്രിയമുള്ളതെല്ലാം
അരുമയാം പൗര്‍ണ്ണമി അകലുന്ന സീമയില്‍ 
തിരിനീട്ടി നില്‍ക്കുന്നു നിന്‍ മുഖം
ആ....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Arumayaam pournami

Additional Info

Year: 
1999

അനുബന്ധവർത്തമാനം