പഞ്ചാരക്കെണിയില്

പഞ്ചാരക്കെണിയില് വീഴാനിരിക്കണ
മൊഞ്ചുള്ള മാരന് നോവ് -ഇട
നെഞ്ചിനുള്ളിൽ പുതിയ നിലാവ്
അവളരയന്നക്കിളിയായ് കിളിച്ചുണ്ടൻ-
പഴമായ് മഞ്ഞുവീണ പൂ പോലെ 
കണ്ണുകാട്ടി ചിരിക്കുമ്പോൾ
ഖൽബില് ചിറകടി മേളം
(പഞ്ചാര...)

നിക്കാഹിനൊരുങ്ങണൊരിക്കാക്ക-
യ്ക്കിതു വരെ മിണ്ടാതിരുന്നൊരു മോഹം
ഇന്നു ചെമ്പരത്തിപ്പൂപോലെ 
പെണ്ണൊരുത്തി വിളങ്ങുന്നു
കണ്ടുനിന്ന കരളിലും തങ്കനിലാവുദിക്കുന്നു
ഉള്ളിലിരിക്കണ സംഗതിയെങ്ങനെ
എല്ലാരും കാണും - കണ്ണില്
പൊന്നുപതിക്കണ കൺമണിയെങ്ങനെ
സ്വന്തമാകുമേ 
(പഞ്ചാര...)

സൽക്കാരം നടക്കുമ്പൊ നെഞ്ചിന്റെ-
യുള്ളില് മത്താപ്പു കൊളുത്തണ ചേല്
അങ്ങ് ദൂരെമാറിപ്പറക്കണ പഞ്ചവർണ്ണ-
ക്കിളിയവൾ മെല്ലെമെല്ലെ കരളിന്റെ 
കൂട്ടിനുള്ളിലണയുമ്പോൾ 
അത്തറുമൊത്തും കാറ്റായവളെ
പുൽകാനെത്തീടും -പെണ്ണിൻ
പത്തരമാറ്റിൻ പുഞ്ചിരി മുന്നിൽ
തിങ്കളാകുമേ
(പഞ്ചാര...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pancharakkeniyilu

Additional Info

Year: 
1999

അനുബന്ധവർത്തമാനം