കനലുപെയ്യും വാനം

കനലുപെയ്യും വാനം 
കനവുകരിയും തീരം
ആടിയുലയും കളിയോടമായി
ആരുമിവിടെ തേങ്ങാതെയായി
സ്മൃതികള്‍ മാത്രം കൂടെ
കനലുപെയ്യും വാനം
കനവുകരിയും തീരം

സ്നേഹമെല്ലാം ശിഥിലമാകും 
സ്ഫടികപ്പാത്രം പോലെ
മാരിവില്ലായ് മോഹമരികെ 
തെളിയുമുടനേ മായും
നീണ്ടനിഴലായ് നീങ്ങുന്നു നമ്മള്‍ കൂടൊഴിഞ്ഞതുപോലെ ഓ...
വഴിമറന്നതുപോലെ 
ഓ.... 
(കനലുപെയ്യും...)

ജീവിതത്തിന്‍ കളിയരങ്ങില്‍ 
കപടവേഷം മാത്രം
അഭിനയിക്കാന്‍ കഴിയുകില്ല 
കദനഭാവം മാത്രം
കാലമിവിടെ രംഗങ്ങള്‍ തീര്‍ക്കും 
കഥയെഴുതുവതാരോ ഓ...
മുഖപടങ്ങളിതാരോ 
ഓ....
(കനലുപെയ്യും...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kanalu peyyum