അനുഭൂതി പൂക്കും - D

അനുഭൂതി പൂക്കും നിൻ മിഴികളിൽ 
നോക്കി ഞാൻ
വെറുതെയിരുന്നേറെ നേരം
കരളിന്റെയുള്ളിലോ കാവ്യം 
അറിയാതെ നീയെന്റെ 
ഹൃദയമാം വേണുവിൽ
അനുരാഗ സംഗീതമായീ
മധുരമെൻ മൗനവും പാടി
അഴകിന്റെ പൂർണ്ണിമ മിഴികളിൽ വിരിയുമ്പോൾ
നീയെന്റെ ജീവനായ്‌ മാറും
(അനുഭൂതി...)

ഉള്ളം നിറയും ഋതുകാന്തിയായ്‌ നീ
ഇന്നെൻ കിനാവിൽ തുടിച്ചൂ
കളഭം പൊഴിയും ചന്ദ്രോദയംപോൽ
നീയെന്റെ ഉള്ളിൽ വിരിഞ്ഞൂ
മൃദുതരമുതിരും സുരഭിലരാവിൻ കതിരായ്‌
നീയെൻ പുണ്യംപോലേ
(അനുഭൂതി...)

മിഴിയിൽ തെളിയും നിറമുള്ള വാനിൽ
ഒരു രാജഹംസം പറന്നൂ
പറയാൻ വൈകും ഒരുവാക്കിനുള്ളിൽ
അഭിലാഷമധുരം കിനിഞ്ഞൂ
മധുരിതമുണരും തരളിതമലരിൻ മൊഴിയായ്‌
നീയെൻ പുണ്യംപോലേ
(അനുഭൂതി...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Anubhoothi pookkum - D