പൂമാനം പൂത്തുനിറഞ്ഞു
പൂമാനം പൂത്തുനിറഞ്ഞു
പൂവിളിയുയരും ഉത്സവമായി
ഗമപപ്പമ ഗപമഗരിമഗരി സനിധപധപ
വണ്ണാത്തിക്കിളികള്‍ ചിലച്ചു
വാലാട്ടിക്കിളിയും ചേര്‍ന്നു
ഗമപപ്പമ ഗപമഗരിമഗരി സനിധപധപ
ഈ മണ്ണില്‍ നെല്ലുവിളഞ്ഞേ
ഈ നെഞ്ചില്‍ താളമുതിര്‍ന്നേ
ഒന്നാനാം പാടം കൊയ്യാന്‍
പോരൂ പെണ്ണാളേ
തകതകതക
(പൂമാനം...)
ഓണത്തിന്‍ പൂക്കളമെഴുതി മുറ്റങ്ങളൊരുങ്ങുമ്പോള്‍
തിരുവാതിരയാടുന്നെങ്ങും സുന്ദരിമാര്‍ തകധിമിതകതോം
ഗ്രാമവസന്തം പൂപ്പൊലിപാടി
ആനന്ദം കൊള്ളുന്നു
ഉയരുന്നു തകിലടിമേളം
താളമെഴുന്നൊരു ഗാനസുഗന്ധം
(പൂമാനം...)
ഓളങ്ങള്‍ കഥപറയുന്നൊരു
പെരിയാറിന്‍ തീരത്ത്
തായമ്പകമേളമുയര്‍ന്നു ലയസുഖമോടെ തകധിമിതകതോം
കഥകളികാണാന്‍ തിരുമുറ്റത്തെ
കാവില്‍ നാമെത്തുമ്പോള്‍
തിരയാടും മനസ്സുകളൊന്നായ് അറിയാതൊരു പദമാടുകയായി
(പൂമാനം...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Poomanam poothu niranju
Additional Info
Year:
1999
ഗാനശാഖ: