കാലത്തെ മഞ്ഞുകൊണ്ട് - M

കാലത്തെ മഞ്ഞുകൊണ്ട്
കല്ലിന്റെ കമ്മൽ തീർക്കാൻ
പൂവാട ചാർത്തി രജനി
പൂരാടപൗർണ്ണമി വന്നു
മധുരാനുഭൂതികൾതൻ 
മഞ്ജീരനാദമോടെ
(കാലത്തെ...)

പൂപ്പന്തൽക്കൂട്ടിനുള്ളിൽ 
പൂവമ്പിതൾ നിരത്തി
മുളപൊട്ടും പൂമൊട്ടിന്റെ
താരുണ്യദാഹമോടെ
പുതുപുഷ്പമേ, സ്വപ്നമേ
പാടി വാ നീ ചാരേ
കാലത്തെ മഞ്ഞുകൊണ്ട്
കല്ലിന്റെ കമ്മൽ തീർക്കാൻ

പൂനെല്ലിൻ പൂവൽമൂടി
വളയിട്ട കന്നിരാവിൽ
ചിറകിന്റെ ചൂടിൽ നീയെൻ
ചിരകാലമോഹമായി
ഓ തിരുമംഗല തുമ്പിയായ്
പാടി വാ നീ
(കാലത്തെ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kaalathe manju kondu - M