പാൽതെന്നലേ കുളിർപെയ്തുവാ

ഉം...ഉം.. ഉം..
പാൽതെന്നലേകുളിർപെയ്തുവാ
വാർതിങ്കളിൻരഥമേറിവാ
നീലകടമ്പിന്റെ പീലിചുരുൾപൂക്കൾ
പൂവിട്ടൊരുങ്ങുന്ന കൺകോണിനുള്ളിൽ
നിഹാരഹാരങ്ങൾ ചാർത്തുന്ന സ്വപ്നങ്ങളായ്
എന്നുള്ളിലേകാന്ത സായന്തനംപോലെ
രാഗാർദ്രമായിവന്നു
വെൺചന്ദനം പെയ്തു
മെയ്യിൽ തലോടുന്ന
ശൃങ്കാര ഹംസങ്ങളായ്
            [ പാൽതെന്നലേ...

ആരും തുറക്കാ കിനാവിന്റെ
വാതിൽക്കലാദ്യാനുരാഗിയായ് 
വന്നുനിൽക്കാം
രാതിങ്കൾനാളം കൊളുത്തി തുളുമ്പുന്ന
പാൽകിണ്ണമേന്തിഞാൻ സ്വീകരിക്കാം
മിഴിദീപമെരിയുന്ന വരതാരമേ
നിഴൽവീണ മുറുകുന്ന ലയഭാവമേ
മിഴിദീപമെരിയുന്ന വരതാരമേ
നിഴൽവീണ മുറുകുന്ന ലയഭാവമേ
ഈരാത്രി ഞാൻനിന്റെ
ശയ്യാമുറിക്കുള്ളിൽ
ഒരുനൂറു ശ്രുതിയിട്ടു ജതിമീട്ടിടാം
ഈരാത്രി ഞാൻനിന്റെ
ശയ്യാമുറിക്കുള്ളിൽ
ഒരുനൂറു ശ്രുതിയിട്ടു ജതിമീട്ടിടാം
            [ പാൽതെന്നലേ...

ഓ..... ഓ.... ഓ
നാണം മുളയ്ക്കും മനസിൽ കുറുമ്പിന്റെ
മഞ്ചാടിമണിയെണ്ണു മഭിലാഷമേ
ആനന്ദമന്ദസ്മിതം കൊണ്ടുഷസ്സിനു 
പൂമ്പീലി പാകുന്ന പുലർമഞ്ഞലേ
അറിയാതെ വിരലൊന്നു തഴുകീടവേ
അതിലോലമുലയുന്ന ലയസൂനമേ
അറിയാതെ വിരലൊന്നു തഴുകീടവേ
അതിലോലമുലയുന്ന ലയസൂനമേ
ഈരാത്രി നീയെന്റെ പുവൽചിലമ്പിന്റെ
മയമുള്ള മണിമുത്ത് കവരുന്നുവോ
ഈരാത്രി നീയെന്റെ പുവൽചിലമ്പിന്റെ
മയമുള്ള മണിമുത്ത് കവരുന്നുവോ
        [ പാൽതെന്നലേ....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Palthennale kulirpeythuva