ആലോലം ചാഞ്ചക്കം

 

ആലോലം ചാഞ്ചക്കം
ചാഞ്ചാടുന്നൊരു വള്ളിയൂഞ്ഞാല്‍ പോലെ
ആനന്ദം ആഹ്ലാദം
എന്നകതാരിന്‍ മോഹപുഷ്പം പോലെ...
നീ വിടര്‍ന്നല്ലോ..നിന്നില്‍ ഞാനുണര്‍ന്നല്ലോ....
നീ വളര്‍ന്നല്ലോ...നിന്നില്‍ ഞാന്‍ ലയിച്ചല്ലോ...
ഇളവെയില്‍ കായും കായലില്‍ വള്ളം കളി
കാണാൻ..
പോരൂ നീ...ഓമനേ...
ഒരു ചെറു കിളിയുടെ കരളിലെ മറുപടി
പാടിപ്പായുമ്പോള്‍..
ഓളം കരയെ പുണരുമ്പോള്‍...
ഇല്ലിമുളം കൂട്ടില്‍ ഒരു കിളി സഖിയെ തിരയുന്നു...
                                                   (ആലോലം ചാഞ്ചക്കം)

മന്ദസ്മേരമായ്‌ സന്ധ്യാരാഗമായ്‌
ജീവനിലുതിരും മധുവായ്‌ ഒഴുകൂ നീ
സ്വപ്നം പോലെയെന്‍..ജീവവീഥിയില്‍
ദൈവം തന്ന പാരിതോഷികം...
ആടിപ്പാടിപ്പോകും നാം..ദൂരേ ദൂരേ...
ആരും കേറാ മല കേറും...മേലേ...മേലേ...
ഹോയ്‌...ആടിപ്പാടിപ്പോകും നാം..ദൂരെ ദൂരെ...
ആരും കേറാ മല കേറും...മേലേ...മേലേ...
അകലെയൊരമ്പിളി അറിയാത്തൊരു ചെറു-
പമ്പരമാണെന്‍ രം പം പം പം....

ആലോലം ചാഞ്ചക്കം
ചാഞ്ചാടുന്നൊരു വള്ളിയൂഞ്ഞാല്‍ പോലെ
ആനന്ദം ആഹ്ലാദം
എന്നകതാരിന്‍ മോഹപുഷ്പം പോലെ...
നീ വിടര്‍ന്നല്ലോ..നിന്നില്‍ ഞാനുണര്‍ന്നല്ലോ....
നീ വളര്‍ന്നല്ലോ...നിന്നില്‍ ഞാന്‍ ലയിച്ചല്ലോ...
ഇളവെയില്‍ കായും കായലില്‍ വള്ളം കളി
കാണാൻ..
പോരൂ നീ...ഓമനേ...
ഒരു ചെറു കിളിയുടെ കരളിലെ മറുപടി
പാടിപ്പായുമ്പോള്‍..
ഓളം കരയെ പുണരുമ്പോള്‍...
ഇല്ലിമുളം കൂട്ടില്‍ ഒരു കിളി സഖിയെ തിരയുന്നു...
                                                  

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Aalolam Chanjakkam

Additional Info

Year: 
1999

അനുബന്ധവർത്തമാനം