പൂമേനിയിൽ പുണര്

 

പൂമേനിയില്‍ പുണര്...പൂങ്കാറ്റേ...
പൂക്കാലമായ്‌ തളിര്‌...നീ പടരു...
പോരൂ നീ വേഗം....നിൽപ്പു നീ ശാന്തം
രാഗം...സുഖരാഗം...
മേളം...മദമേളം...
പൂമേനിയില്‍ പുണര്...പൂങ്കാറ്റേ..
പൂക്കാലമായ്‌ തളിര്‌...നീ പടരു...

ഹോയ്‌..തൂ വര്‍ണ്ണ ജാലം..
പുതു പൂവിടരും നേരം...ഏയ്‌...
മാണിക്യനാദം...മണി മാരന്റെ യോഗം
ശരവേഗം...മദിച്ചു കുതിച്ച്‌
മധുപാത്രം...നുരഞ്ഞ് പതഞ്ഞ്‌
കൂടെ പോരൂ....ഏയ്‌....എന്‍ കൂട്ടില്‍ കേറു...
ഹാ..മദഭര തരളിത സുഖകര
ശീതള സുരഭില ശയ്യയില്‍
ഉണരാം...പുണരാം...ഹോയ്‌...
                                                                    (പൂമേനിയില്‍)

പുതു രാഗങ്ങള്‍ പാടാം...
ഹാ...ജാലങ്ങള്‍ കാണാം...
നവ വേഷങ്ങള്‍ മാറാം...
പോരുമോ...പൂ നിലാവില്‍...
പൂമാനം....പൂല്‍കി പുല്‍കി...
ചാരത്തണയു..എന്‍ മാറത്തണയു...
ഓ..കന്മദം പൂക്കണ് കരളിൽ നിറയണ്
നാഗം പുണരണ്..മാരനെ തിരയണ്...ഓ...
                                                                 (പൂമേനിയില്‍)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Poomeniyil punaru

Additional Info

Year: 
1999

അനുബന്ധവർത്തമാനം