ചന്ദ്രോദയം നീയല്ലേ

 

ചന്ദ്രോദയം നീയല്ലേ...
പ്രേമോദയം എനിക്കല്ലേ...
നിന്നെക്കണ്ടെന്‍ ഉള്ളില്‍...
നിന്‍ മൊഴി കേട്ടെൻ ഉള്ളില്‍
ഉണരുന്നു...ഉയരുന്നു...
പുതിയൊരു പ്രേമകാവ്യം...
ചന്ദ്രോദയം നീയല്ലേ...
പ്രേമോദയം എനിക്കല്ലേ...

എന്‍ പ്രേമകഥയിലെ നായികയായി
പൂര്‍ണ്ണേന്ദു മുഖിയായി...
ഇരുളിലലയുമെന്നെ കവിയാക്കി...
മനസ്സിന്റെയുള്ളിലെ മോഹങ്ങളൊക്കെയും
കാവ്യാക്ഷരമായി....
ഒരു പ്രേമകവിതയ്ക്കു സാഫല്യം
പ്രിയസഖി വരുകില്ലേ...കാവ്യോത്സവമല്ലേ...
രമണന്‍ ഞാനല്ലേ...സഖി ചന്ദ്രികയല്ലേ...
എന്റെ കാവ്യലോക രാജറാണി നീ...
                                                                 (ചന്ദ്രോദയം)

സരോവരങ്ങളില്‍ നാണിച്ചു വിടരും
സൗഗന്ധികം പോലെ...
വ്രീളാവതിയായ്‌ നീ അണയൂ...
നീര്‍മാതളം പൂക്കും
പുലര്‍കാലയാമത്തിലൊളിച്ചു നിന്നൂ നീ
നിന്നെ തിരിച്ചറിഞ്ഞൂ ഞാനും...
നായിക നീയല്ലേ...നായകന്‍ ഞാനല്ലേ...
പ്രേമകാവ്യമല്ലേ...പരിമളം നീയല്ലേ...
എന്റെ പ്രേമഗാനരാഗമാണു നീ...
                                                                  (ചന്ദ്രോദയം)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Chandrodayam neeyalle