വൈശാഖപ്പൂന്തിങ്കൾ

വൈശാഖപ്പൂന്തിങ്കള്‍ 
നിറമിഴിയെഴുതിയ നവവധു ഇവള്‍ 
വന്നല്ലോ നിന്‍ മുന്നിൽ ഓ...
ഒന്നാകും താരാട്ടിന്‍ 
മധുരിമയൊഴുകിയ കുളിരലകളില്‍ 
മുങ്ങുന്നു രാവെല്ലാം ഓ...
(വൈശാഖ...)

വലംവെച്ച് പുല്‍കും 
ഇളംകാറ്റ് പോലെ 
വസന്തങ്ങള്‍ തേടും 
കുയില്‍പ്പാട്ട് പോലെ
എന്റെ മണ്‍ചെരാതില്‍ 
ആദ്യനാളമായി വന്നു നീ 
സന്ധ്യകള്‍ക്ക് കുങ്കുമം 
കടം കൊടുത്തു നിന്നു നീ 
(വൈശാഖ...)

മണിച്ചെപ്പിലേതോ 
നിലാപ്പൊട്ടു പോലെ 
മനസ്സിന്റെ കോണില്‍ 
മയില്‍‌പ്പീലി പോലെ 
മൂകമെന്‍ വിപഞ്ചിയില്‍ 
തളിര്‍ത്ത രാഗമായി നീ 
ദേവലോക വാതില്‍ ചാരി 
എന്നെയോര്‍ത്ത് നിന്നു നീ 
(വൈശാഖ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vaisakhappoonthingal

Additional Info

Year: 
1996

അനുബന്ധവർത്തമാനം